ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ കടലില്‍ 243 യാത്രക്കാരുമായി സഞ്ചരിച്ച പാസഞ്ചര്‍ കപ്പല്‍ മുങ്ങി ആറ് പേര്‍ മരിച്ചു. 130 ഓളം പേരെ കാണാതായി. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് അപകടത്തിന് കാരണമായത്.
ശക്തമായ തിരമാലകളില്‍പ്പെട്ട് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങുന്നതിന് മുന്‍പ് തന്നെ അപകട സാധ്യതയെക്കുറിച്ച് ക്യാപ്റ്റന്‍ അധികൃതര്‍ക്ക് സന്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവസ്ഥലത്ത് ഹെലികോപ്റ്ററുകളും തിരച്ചില്‍ കപ്പലുകളും ഉപയോഗിച്ച് വിപുലമായ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 107 യാത്രക്കാരെ സുരക്ഷിതമായി കരയ്ക്കെത്തിക്കാന്‍ സാധിച്ചു. കാണാതായ 130 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അതേസമയം പ്രദേശത്ത് മൂന്ന് മീറ്ററിലധികം ഉയരത്തില്‍ തിരമാലകള്‍ അടിച്ചുയരുന്നതും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും പ്രതികൂല കാലാവസ്ഥ തന്നെയാണ് പ്രാഥമിക നിഗമനം.
ആയിരക്കണക്കിന് ദ്വീപുകള്‍ അടങ്ങിയ ഇന്തോനേഷ്യയില്‍ ജനങ്ങളുടെ പ്രധാന യാത്രാമാര്‍ഗ്ഗം ഇത്തരം ഫെറി സര്‍വീസുകളാണ്. എന്നാല്‍, ആവശ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ശേഷിയിലധികം ആളുകളെ കയറ്റിയും നടത്തുന്ന സര്‍വീസുകള്‍ രാജ്യത്ത് അടിക്കടി വന്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതായി വിമര്‍ശനമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
