കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനായുള്ള പടയൊരുക്കം അണിയറയിൽ ശക്തമാക്കിയിരിക്കുകയാണ്. പുതിയ ഉടമകളെ വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുമെന്നിരിക്കെ മറ്റ് പ്രവർത്തനങ്ങളുമായി ടീം മുന്നോട്ട് പോവുകയാണ്. ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപ് ഈ മാസം 20ന് ആരംഭിക്കുമെന്നാണ് നിലവിലെ വിവരം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളെല്ലാം ഇതിനോടകം ടീം വിട്ടുകഴിഞ്ഞു. ഇതിൽ വിദേശ താരങ്ങളും ഉൾപ്പെടും. അതുകൊണ്ടുതന്നെ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ ആരൊക്കെയാണെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് നിർണ്ണായക സൂചനകൾ പുറത്ത് വന്നിരിക്കുകയാണ്. അഡ്രിയാൻ ലൂണ ഉൾപ്പെടെ അഞ്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചുവെന്നാണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരേണ്ടിയിരിക്കുന്നു. അഡ്രിയാൻ ലൂണയുടെ മടങ്ങിവരവ് ആരാധകർ വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് നായകനായിരുന്ന ലൂണ അവസാന സീസണിലാണ് ടീം വിട്ടത്. ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്‌നത്തെത്തുടർന്നായിരുന്നു പടിയിറക്കം. ഇപ്പോൾ പുതിയ ഉടമകളെത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്ടനായിത്തന്നെ ലൂണക്ക് മടങ്ങിവരവ് അവസരം പ്രതീക്ഷിക്കാം.
ആഷ്‌ലി വെസ്റ്റ് വുഡ് പരിശീലകനായി തുടരുമെന്നുറപ്പാണ്. ആഷ്‌ലി ലൂണ കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്‌സിൽ അത്ഭുതം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൊറോക്കൻ താരം കരിം ബെനാറിഫിന്റെ പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ താരമായി ഉയർന്ന് കേൾക്കുന്നത്. 2026 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു മിഡ്ഫീൽഡറായ ബെനാറിഫ്. അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തകർപ്പൻ പ്രകടനം നടത്തിയ താരമാണ് സെനഗൽ താരവും സെന്റർ ബാക്കുമായ ഫെല്ലോ എൻഡിയായിയാണ് മൂന്നാമത്തെ വിദേശ താരം. 1.90 മീറ്റർ ഉയരമുള്ള താരം അവസാന സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം മികവ് കാട്ടിയിരുന്നു. പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന്റെ വിശ്വസ്തനായ താരങ്ങളിലൊരാളായ എൻഡിയായ് ഇത്തവണയും മഞ്ഞപ്പടക്ക് കരുത്ത് പകരാനുണ്ടാവും.
ഓസ്‌ട്രേലിയൻ താരം ദിമിത്രി പെട്രറ്റോസാണ് നാലാമത്തെ താരം. 33കാരനായ മധ്യനിരയിൽ മികച്ച പ്രകടനം നടത്തുന്നവനാണ്. 2022-26വരെ മോഹൻ ബഗാന്റെ ഭാഗമായിരുന്ന താരത്തെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പം കൂട്ടിയെന്നാണ് വിവരം. ഓസ്‌ട്രേലിയക്കൊപ്പം കളിച്ചിട്ടുള്ള സീനിയർ താരത്തെ ടീമിലെത്തിച്ചാൽ അത് ബ്ലാസ്റ്റേഴ്‌സിന് കരുത്തായി മാറുമെന്നുറപ്പാണ്്.
ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമന്റാക്കോസാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വിദേശ താരം. 33കാരനായ താരം 2022-24 വരെ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്ന താരമാണ്. പിന്നീട് ഈസ്റ്റ് ബംഗാളിലേക്കടക്കം പോയാണ് താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്കെത്താൻ പോകുന്നത്. ഗ്രീസ് ദേശീയ ടീമിന്റെ ഭാഗമായും കളിച്ചിട്ടുള്ള താരമാണ് ഡയമന്റാക്കോസ്. മുന്നേറ്റത്തിൽ മികവ് കാട്ടാൻ താരത്തിനാവുമെന്ന് തന്നെ കരുതാം.
ആറാമത്തെ വിദേശ താരത്തെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് കൊണ്ടുവരില്ല. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ താരത്തെ ടീമിലേക്ക് എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത് എന്നതാണ് വിവരം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണെന്നതാണ് ഇനി കണ്ടറിയേണ്ടത്. താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചുവെന്നും എന്നാൽ ഔദ്യോഗിക പ്രഖ്യാപനം പുതിയ ഉടമകളുമായി കരാറിലേക്കെത്തിയ ശേഷമാവും ഉണ്ടാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
