വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ അനുചിതമായി പെരുമാറിയ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്കെതിരെ ഐസിസിയുടെ അച്ചടക്ക നടപടി.
മത്സരഫീസിന്റെ 10 ശതമാനം പിഴ ചുമത്തിയതിനൊപ്പം താരത്തിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡീമെറിറ്റ് പോയിന്റും കൂട്ടിച്ചേർത്തു. ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ തോൽവി വഴങ്ങിയ മത്സരത്തിലാണ് സംഭവം.
ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ്മയെ (6 പന്തിൽ 12 റൺസ്) കോട്ട് ആൻഡ് ബൗൾഡാക്കി പുറത്താക്കിയ ശേഷമായിരുന്നു ഫാത്തിമ സനയുടെ വിവാദ പെരുമാറ്റം. ഷെഫാലിയെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് തിരികെ പോകാൻ ആംഗ്യം കാണിച്ചതാണ് പാക് നായികയ്ക്ക് വിനയായത്.
മത്സരത്തിൽ ഏഴ് വിക്കറ്റിന് പാകിസ്താനെ തകർത്ത ഇന്ത്യ ടൂർണമെന്റിലെ അപരാജിത കുതിപ്പ് തുടരുകയാണ്.കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ ഇന്ത്യ സെമി ഫൈനലിൽ കടന്നു. അതേസമയം, തിങ്കളാഴ്ച ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയം നേടാനുള്ള തീവ്രശ്രമത്തിലാണ് പാകിസ്താൻ. ഏഷ്യാ കപ്പ് ചരിത്രത്തിൽ ഏഴ് തവണ ചാമ്പ്യന്മാരായ ഇന്ത്യയാണ് നിലവിലെ ഏകദിനത്തിലെ ലോക ചാമ്പ്യന്മാർ. 2022-ലാണ് ഇന്ത്യ അവസാനമായി ഏഷ്യാ കപ്പ് നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
