ചാറ്റ്ജിപിടി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ; മൂന്ന് ബ്രാൻഡുകളുമായി 130 കോടിയുടെ കരാർ ഒപ്പിട്ട് ബി.സി.സി.ഐ

SEPTEMBER 9, 2026, 4:56 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പുതിയ ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താൻ സാധിക്കാതെ ബി.സി.സി.ഐ കുഴങ്ങുന്നു. എന്നാൽ, വരാനിരിക്കുന്ന പരമ്പരകൾക്ക് മുന്നോടിയായി ടീമിനായി മൂന്ന് പ്രമുഖ അസോസിയേറ്റ് സ്‌പോൺസർമാരെ കണ്ടെത്തുന്നതിൽ ബോർഡ് വിജയത്തിലെത്തി.

പ്രശസ്ത ശീതളപാനീയ ബ്രാൻഡായ കാമ്പ, എസ്‌ബിഐ ലൈഫ്, നിർമ്മിത ബുദ്ധി രംഗത്തെ മുൻനിരക്കാരായ ചാറ്റ് ജി.പി.ടി എന്നിവരുമായാണ് ബി.സി.സി.ഐ പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. 130 കോടി രൂപ മൂല്യമുള്ള ഈ പങ്കാളിത്തം കഴിഞ്ഞ വർഷത്തെക്കാൾ 44 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പര മുതൽ 2028 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് ഈ പുതിയ പങ്കാളിത്തം നിലവിൽ വരുന്നത്. ബി.സി.സി.ഐ ഇക്കുറി വലിയ തുക ആവശ്യപ്പെട്ടതാണ് പ്രധാന ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താൻ തിരിച്ചടിയായത്.

vachakam
vachakam
vachakam

കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനം ഉയർന്ന തുകയാണ് ടൈറ്റിൽ സ്‌പോൺസർഷിപ്പിനായി ബി.സി.സി.ഐ ആവശ്യപ്പെട്ടതെങ്കിലും തുക ഉയർന്നതായതിനാൽ കമ്പനികളൊന്നും ഇതിന് തയാറായില്ല. തുടർന്ന് അസോസിയേറ്റ് സ്‌പോൺസർമാരിലൂടെയാണ് ബോർഡ് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയത്.

അസോസിയേറ്റ് സ്‌പോൺസർമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റിന്റെ ആഗോള വ്യാപനവും വൻ ആരാധകവൃന്ദവുമാണ് പ്രമുഖ ബ്രാൻഡുകളെ ആകർഷിക്കുന്നതെന്ന് ബി.സി.സി.ഐ വക്താക്കൾ വ്യക്തമാക്കി. മുൻനിര ബ്രാൻഡുകൾക്ക് ഇന്ത്യൻ ക്രിക്കറ്റിലുള്ള വിശ്വാസമാണ് ഈ കരാറുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ബി.സി.സി.ഐ പ്രസിഡന്റ് മിഥുൻ മൻഹാസ് അഭിപ്രായപ്പെട്ടു. ആരാധകർക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാൻ ഈ മൂന്ന് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയയും കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam