‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടും’; ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി

SEPTEMBER 9, 2026, 4:58 AM

ചങ്ങനാശേരി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് രാഷ്ട്രീയ പ്രേരിത നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തരം നടപടികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ ഇഡിയുടെ ഇടപെടലും പിണറായി വിമർശിച്ചു. ബാങ്കിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് എൽഡിഎഫ് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് ഇഡി കേസിൽ ഇടപെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നും പിണറായി ആരോപിച്ചു.

അഴിമതിയിൽ ഉൾപ്പെട്ട ചിലരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കിയെന്നും ഇഡിക്ക് ആവശ്യമായ രീതിയിലുള്ള മൊഴികൾ അവരിൽ നിന്ന് രേഖപ്പെടുത്തിയെന്നും പിണറായി ആരോപിച്ചു. ഇത്തരം മൊഴികളെ പ്രധാന തെളിവുകളായി അവതരിപ്പിച്ചാണ് സിപിഐഎമ്മിനെ കേസിൽ പ്രതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തുടർന്ന് തൃശൂർ ജില്ലാ സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നവരെയും കേസിൽ പ്രതികളാക്കിയതായി പിണറായി ആരോപിച്ചു. കേരളത്തിലെ സഹകരണ മേഖലയെ മുഴുവൻ അഴിമതിയുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇഡിയുടെ നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam