കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയത്. രാത്രി സമയമായതിനാൽ വലിയ അപകടം ഒഴിവായി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ വിമാനം വളരെ താഴ്ന്ന നിലയിൽ പറന്നതാണ് സംഭവത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഏതാനും മാസങ്ങൾക്ക് മുൻപ് സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയിലെ ഓടുകളും സമാനമായ രീതിയിൽ തകർന്നിരുന്നു.
വിമാനങ്ങൾ താഴ്ന്നുപറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും വിമാനത്താവള അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ആശങ്കയറിയിച്ച പ്രദേശവാസികൾ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
അതേസമയം, ഇത്തരം സംഭവങ്ങളിൽ വിമാനക്കമ്പനികളാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. നേരത്തെ ലഭിച്ച പരാതികളിൽ എയർപോർട്ട് അതോറിറ്റി ഇടപെട്ട് നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
