കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് എയർ ഗൺ കണ്ടെത്തിയത്.
എയര്‍ ഗണ്ണും പെല്ലറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അശ്വന്തിനെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
