ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

SEPTEMBER 30, 2026, 12:46 AM

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കളം സ്വദേശി സോബിൻ സണ്ണിയാണ് തന്റെ കുഞ്ഞിന് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കാലാവധി കഴിഞ്ഞ ഓയിൽമെന്റ് ലഭിച്ചതായി കാണിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. 

ഈ മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. എന്നാൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. തങ്ങൾ ആശുപത്രി ഫാർമസിയിൽ നിന്ന് തന്നെയാണ് മരുന്ന് വാങ്ങിയതെന്ന് കുടുംബം ആവർത്തിക്കുന്നു. 

കഴിഞ്ഞ 26-ാം തീയതിയാണ് തൊലിപ്പുറത്തെ അലർജിയെ തുടർന്ന് സോബിൻ തന്റെ കുഞ്ഞുമായി ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്. ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഫാർമസിയിൽ നിന്ന് മരുന്നും വാങ്ങി വീട്ടിലെത്തി പുരട്ടാൻ നോക്കുമ്പോഴാണ് മരുന്ന് കാലാവധി കഴിഞ്ഞതാണെന്ന് കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam