മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവം; ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ

SEPTEMBER 29, 2026, 10:52 PM

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി.അഞ്ച് വർഷവും ഏഴ് മാസത്തിനുശേഷമാണ് കേസിൽ കൃത്യമായ കുറ്റപത്രം സമർപ്പിച്ചത്.

ആദ്യ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിൽ കോടതി അത് മടക്കുകയും ക്ലറിക്കൽ വീഴ്ചകളും കാലതാമസവും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.തുടർന്ന്, കുറ്റപത്രം മടക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി അന്ന് തന്നെ വിശദീകരണം തേടുകയും നോർത്ത് എൻസിസിഎഫുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകിയിരിക്കുന്നത്.

അതേസമയം, വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദേശങ്ങൾ കൃത്യമായി അറിയിക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വകുപ്പുതല റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam