കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെയും ഗൺമാൻ്റെയും മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും.കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നതിലും എസ്ഐടി അന്വേഷണം പുരോഗമിക്കുകയാണ്.
ഇവർക്ക് പുറമെ സാക്ഷികളുടെ മൊഴിയും എസ്ഐടി സംഘം രേഖപ്പെടുത്തും.ഫെബ്രുവരി 25നുണ്ടായ കെഎസ്‍യു പ്രതിഷേധത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, ഇന്നലെ റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു.
സ്പീക്കറായിരുന്ന എ എൻ ഷംസീറിനെ കണ്ട ശേഷമാണ് കഴുത്തിന് വേദനയെന്ന് പറഞ്ഞ് വീണാ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം.
അതേസമയം, 2026 ഫെബ്രുവരി 25 നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അക്കാലത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നത്. പ്രതിഷേധത്തിനിടയിൽ മന്ത്രിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നും കഴുത്തിനും കൈയ്ക്കും പരിക്കേൽപ്പിച്ചെന്നും ആരോപിച്ച് ഗൺമാന്റെ പരാതിയിലാണ് റെയിൽവേ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
