കണ്ണൂർ: സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ തലശ്ശേരി സ്വദേശിയ്ക്ക് വധശിക്ഷ വിധിയ്ക്കാൻ കാരണം സുഹൃത്തിന്‍റെ ചതിയെന്ന് കുടുംബാംഗങ്ങൾ.
2023 ഡിസംബറിലാണ് കണ്ണൂര്‍ പെരിങ്ങാടി സ്വദേശി അബൂട്ടി ഒമാനില്‍ നിന്നും കരമാർഗം സൗദിയിലെത്തിയപ്പോള്‍ പിടിയിലാകുന്നത്. ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നും മാരക ലഹരി വസ്തുക്കളുടെ വന്‍ ശേഖരവുമായാണ് സുരക്ഷാ വിഭാഗത്തിന്‍റെ പിടിയിലായത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയത്. 43 കിലോ വരുന്ന ലഹരിവസ്തുക്കള്‍ ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. കേസില്‍ വിചാരണ കോടതി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയായിരുന്നു.
സുഹൃത്ത് ചതിച്ചാണ് തലശ്ശേരി സ്വദേശി അബൂട്ടി യാത്ര ചെയ്ത വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചതെന്നും സഹോദരി അടക്കം ആരോപിക്കുന്നു. അബൂട്ടി പിടിക്കപ്പെട്ട ശേഷം ഈ സുഹൃത്തിനെ കണ്ടെങ്കിലും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്. ഇവരുടെ വലയിൽ കുടുങ്ങിവേറെ ചിലരും ജയിലിലായിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനം സ്വാധീനം ഉപയോഗിച്ചാണ് അബൂട്ടിയുടെ പേരിലേക്ക് മാറ്റിയതെന്നും അവർ ആരോപിക്കുന്നുണ്ട്. സഹോദരനെ കാണാനായി സൗദി അറേബ്യയിൽ എത്തിയെങ്കിലും കാണാൻ സാധിച്ചില്ല. മാതാവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് അബൂട്ടിയുടെ കുടുംബം. മൂന്ന് സഹോദരിമാരാണ് ഉള്ളത്.
വാഹനം സൗദി അറേബ്യയിൽ എത്തിക്കാൻ മസ്കത്തിലുണ്ടായിരുന്ന സുഹൃത്ത് നിർദേശിക്കുകയായിരുന്നുവെന്നും ഈ വാഹനത്തിന്‍റെ രണ്ട് ഇന്ധന ടാങ്കുകളിലൊന്നിൽ മയക്കുമരുന്ന് ഒളിപ്പിക്കുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
