തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു.വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് വില വീണ്ടും കൂടി.
കഴിഞ്ഞ ദിവസം പവന് 1,09,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,640 രൂപയും. എന്നാൽ, ഇന്ന് വില കൂടി. 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,09,680 രൂപയായി. ഗ്രാമിന് 13,710 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ നേരിയ വ്യത്യാസം വന്നേക്കും.അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
