മഞ്ജു വാര്യരുടെ പരാതി;   സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

SEPTEMBER 29, 2026, 9:07 PM

കൊച്ചി:  നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നത്. 

എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.

സംവിധായകൻ സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാണിച്ചാണ് മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.  മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് എറണാകുളം മുൻസിഫ് കോടതി താൽക്കാലികമായി വിലക്കിയിരുന്നു.

vachakam
vachakam
vachakam

സോഷ്യൽ മീഡിയയിൽ നിന്ന് ഇത്തരം അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങളെയും യൂട്യൂബർ ഷാജൻ സ്കറിയയെയും കേസിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam