കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൽ അമുസ്‍ലിംകളെ നിയമിക്കാത്ത നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിഷയത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
ബോർഡിലെ ഒഴിവുകൾ നികത്തുന്നതിലും പുനഃസംഘടിപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.സർക്കാരിന്റെ നിലപാടുകളെ എതിർത്ത് വഖഫ് ബോർഡും കോടതിയിൽ നിലപാട് വ്യക്തമാക്കും.
സുപ്രിംകോടതി വിധിക്ക് ശേഷം മാത്രമേ അമുസ്‍ലിംകളെ നിയമിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കൂ എന്നാണ് സർക്കാരിന്റെ പുതിയ നിലപാട്. നിലവിലെ വഖഫ് ബോർഡിൽ നിയമിക്കപ്പെട്ടവർ യോഗ്യത ഇല്ലാത്തവരാണെന്നും, യോഗ്യത ഇല്ലാത്തവരെ ഒഴിവാക്കി ബോർഡ് പുനഃസംഘടിപ്പിക്കുമെന്നുമാണ് സർക്കാരിന്റെ മറ്റൊരു തീരുമാനം. ഇക്കാര്യവും സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
