ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി 

SEPTEMBER 30, 2026, 12:04 AM

 തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ.   മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ്  സുരക്ഷ വർധിപ്പിക്കുന്നത്.

യാത്രാവേളകളിൽ അകമ്പടിയായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ വാഹന വ്യൂഹം തുടരുമെന്നാണ് വിവരം.  ഈ സാഹചര്യത്തിലാണ്  ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയത്. 

  ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. എക്സോട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്.

vachakam
vachakam
vachakam

 തന്റെ ഔദ്യോഗിക യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തനിക്ക് അധിക സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രാസുരക്ഷയില്‍ സതീശൻ ശൈലി മാറ്റം പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന വ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്നും പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വി ഡി സതീശൻ നിർദേശം നല്‍കിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam