ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി.വഴക്കിനിടെ രഹ്നയെ ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം തെളിവുകളോടെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
എന്നാൽ, കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തൃക്കുന്നപ്പുഴ പൊലീസ് പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക പോലും ചെയ്തില്ലെന്ന് യുവതി ആരോപിച്ചു.ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷം ഇന്നലെ മുതല്‍ മാത്രമാണ് കേസ് അന്വേഷിക്കാന്‍ പോലും പൊലീസ് തയാറായതെന്നും രഹ്ന മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സ്ത്രീധന പീഡനക്കേസുകളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടുന്ന കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
