പഹൽ​ഗാം ഭീകരാക്രമണം:   ലഷ്കർ കൊടുംഭീകരൻ മൂസയെ ബുദ്​ഗാമിൽ വെച്ച് വധിച്ചു

SEPTEMBER 29, 2026, 11:24 PM

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തൊയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു. ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ  സുലൈമാൻ ഷാ (മൂസ)യെ ആണ്  സുരക്ഷാസേന വധിച്ചത്. 

  പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനാണ് മൂസ. ജമ്മു കശ്മീരിലെ ബുദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കർ കൊടുംഭീകരൻ മൂസയെ  സൈന്യം വധിച്ചത്.  പഹൽ​ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരിൽ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബുദ്​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.

ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്​ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.

vachakam
vachakam
vachakam

2022 മുതൽ കശ്മീർ മേഖലയിൽ വിവിധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് മൂസ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam