മലപ്പുറം: വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിൽ നജീബ് കാന്തപുരം എംഎൽഎക്ക് നോട്ടീസയച്ച് കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം.
മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലായിരുന്നു സംഭവം.കുടുംബനാഥന്റെ ചികിത്സാർഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതാണ് ജപ്തി നടപടികളിലേക്ക് എത്തിയത്.
മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്.ജപ്തി നടപടികൾ ആരംഭിച്ചതോടെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എംഎൽഎയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
