വീ​ണാ ജോ​ർ​ജിനു നേരേയുള്ള വ​ധ​ശ്ര​മ കേ​സ്: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

SEPTEMBER 29, 2026, 8:42 PM

ക​​​ണ്ണൂ​​​ർ: മുൻ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെതിരെയുള്ള ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. 

മാ​​​ങ്ങാ​​​ട്ട്പ​​​റ​​​മ്പ് കെ​​​എ​​​പി ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ൻറ് യു. ​​​പ്രേ​​​മ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​ത​​​ല​​​വ​​​നാ​​​യി ക​​​ണ്ണൂ​​​ർ എ​​​സി​​​പി എം.​​​പി.​​​ആ​​​സാ​​​ദ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച​​​ത്. യു. ​​​പ്രേ​​​മ​​​ൻറെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് തു​​​ട​​​ങ്ങി​​​യ​​​ത്. ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്ന ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ഒ​​​ന്നാം പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ലെ​​​യും പ്ലാ​​​റ്റ്ഫോ​​​മി​​​ലെ​​​യും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മു​​​ൻ മ​​​ന്ത്രി വീ​​​ണ ജോ​​​ർ​​​ജ്, ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ൻറ് എം.​​​സി. അ​​​തു​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രി​​​ൽ​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി ത​​​ങ്ങ​​​ളെ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി എ​​​ന്നി​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

vachakam
vachakam
vachakam

 ക​​​രി​​​ങ്കൊ​​​ടി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ക​​​ഴു​​​ത്തി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റെ​​​ന്നു കാ​​​ണി​​​ച്ച് ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് കാ​​​റി​​​ൽ സ്വ​​​ദേ​​​ശ​​​മാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ സം​​​ഭ​​​വം ഏ​​​റെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

കേസിനാസ്പദമായ സംഭവം ഇങ്ങനെ

 2026 ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അക്കാലത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു  പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനിടയിൽ മന്ത്രിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്നും കഴുത്തിനും കൈയ്ക്കും പരിക്കേൽപ്പിച്ചെന്നും ആരോപിച്ച് ഗൺമാന്റെ പരാതിയിലാണ് റെയിൽവേ പോലീസ് വധശ്രമത്തിന്  കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam