തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു.രാത്രി പാര്‍ട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.കയ്യില്‍ കരുതിയിരുന്ന ദ്രാവകം ഫ്‌ളക്‌സ് ബോര്‍ഡില്‍ ഒഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര, പാലിയോട് ജംഗ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്‌ളക്‌സുകള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിനശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായുണ്ടായ ആക്രമണമാണോ എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
