ഭീകരവാദ ബന്ധം; അസം സ്വദേശി പട്ടാമ്പിയിൽ  പിടിയിലായി 

SEPTEMBER 29, 2026, 11:20 AM

 പാലക്കാട്: ഭീകരവാദ ബന്ധം ആരോപിച്ച് അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.

 എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.  ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 

 നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ‘ഇമാം മഹ്മൂദർ കഫില’യുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ അസം സ്വദേശി കേരളത്തിലെത്തിയത് തൊഴിലാളിയായാണ്. എടപ്പലത്തെ കോഴിഫാമിൽ ജോലി ചെയ്തിരുന്ന ഇയാൾ കുടുംബത്തോടൊപ്പം വാടകവീട്ടിലായിരുന്നു താമസം.

vachakam
vachakam
vachakam

 അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളും റിക്രൂട്ട്‌മെന്റും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കേരളം, അസം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. കേരളത്തിൽ പട്ടാമ്പി വിളയൂരിലാണ് പുലർച്ചെ സംഘം പരിശോധനയ്ക്കെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam