ചിറയിൻകീഴിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രമ്യ ഹരിദാസ് എംഎൽഎ; ആരോപണവുമായി കോൺഗ്രസ് നേതാവ് സജാദ്

SEPTEMBER 29, 2026, 9:41 AM

തിരുവനന്തപുരം: ചിറയിൻകീഴിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രമ്യ ഹരിദാസ് എംഎൽഎയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് സജാദ് രംഗത്ത്.വീട് കയറി ആക്രമിക്കുന്നത് ജനങ്ങൾ കണ്ടു. പാർട്ടി പ്രവർത്തകർക്ക് വലിയ വിഷമം ഉണ്ടാക്കുന്ന തോൽവിയാണുണ്ടായത്. പാർട്ടി കാര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സജാദ് പ്രതികരിച്ചു.

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനില്‍ എൽഡിഎഫിലെ എസ്. ബിജിമോൾ 359 വോട്ടുകൾക്കാണ് വിജയിച്ചത്. മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡ്  എൽഡിഎഫിലെ രമ്യ വി. തുളസി 139 വോട്ടുകൾക്ക് പിടിച്ചെടുക്കുകയും ചെയ്തു. എംഎൽഎയും പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ തമ്മിലടിയാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. 

അതേസമയം, ചിറയിൻകീഴിലെ കയ്യാങ്കളി വിഷയത്തിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രമ്യ ഹരിദാസ് എംഎൽ‌എയെ താക്കീത് ചെയ്യുകയായിരുന്നു ഉണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam