വി.ഡി. സതീശൻ  വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണം; കെ. സുധാകരൻ എം.പി

SEPTEMBER 29, 2026, 4:19 AM

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് കെ. സുധാകരൻ എം.പി. കോൺ​ഗ്രസ് പ്രവർത്തക സമതിയിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. 

കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലെന്നും അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചോർച്ചയിലെ ഇടപെടലിൽ രാഹുൽ ഗാന്ധിയെ പ്രവർത്തക സമിതി യോഗം അഭിനന്ദിച്ചു. കഴിഞ്ഞ 18 മാസമായി രാഹുൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ശബ്ദം കേട്ടില്ലെങ്കിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സമാധാനപരവും എന്നാൽ ശക്തവുമായ പ്രതിഷേധങ്ങൾ ഉയർത്തും. ഇതിന്റെ ഭാഗമായി ഇന്നലെ 800 ജില്ലകളിൽ പ്രതിഷേധം നടന്നിരുന്നു. നാളെ ഇന്ത്യ സഖ്യം യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.

vachakam
vachakam
vachakam

യജമാനന്മാരുടെ നിർദ്ദേശം നടപ്പാക്കുന്ന വെറുമൊരു ഉപകരണം മാത്രമാണ് ഗ്യാനേഷ് കുമാർ. ജനവിശ്വാസം നഷ്ടപ്പെടുമ്പോൾ അധികാരത്തിൽ തുടരാൻ മറുവഴികൾ തേടുകയാണ് ചെയ്യുന്നത്. ഈ വിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. അധികാരത്തിൽ തുടരാൻ ധാർമ്മികതയില്ലാത്തതിനാൽ പ്രധാനമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam