കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.
ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു. കേസെടുക്കാൻ ആവശ്യമായ മൊഴികളും ലഭ്യമാക്കിയിട്ടുണ്ടെന്ന ഇഡി വാദം സർക്കാരിനെ കോടതി ഓമർപ്പിച്ചു. കേസെടുക്കണമെന്ന ശുപാർശ കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഇഡി കത്തിൽ എഫ്ഐആർ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇ ഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണ്. ഡയറി വെച്ച് കേസെടുക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ വാദിച്ചു.
പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാന്‍ കഴിയുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. എന്നാല്‍, ഡയറി മാത്രമല്ലല്ലോ മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
