കോവളം സ്പാ കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്; ഒൻപതംഗ പ്രത്യേക അന്വേഷണസംഘം; രണ്ട് പ്രതികൾ പിടിയിൽ

OCTOBER 19, 2026, 4:37 AM

തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതൃസഹോദരി സ്പായിൽ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസ് അന്വേഷിക്കാൻ ഒൻപതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഫോർട്ട് എസിപി കെ. പ്രദീപ് അറിയിച്ചു. കേസിലെ രണ്ട് പ്രതികളെയും ആന്ധ്രപ്രദേശിൽനിന്ന് കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്രപ്രദേശിലെ ബാലസമുദ്രം മേഖലയിലെ ഗൊറില്ല പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. കോവളത്തെ സ്പായിൽ ജോലി ചെയ്തിരുന്ന മാതൃസഹോദരി, അവിടെയുണ്ടായിരുന്ന യുവാവിനൊപ്പം പെൺകുട്ടി പോയെന്ന് ആരോപിച്ച് സെപ്റ്റംബർ 21ന് കാണാതായതായി പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നെയ്യാർ ഡാമിന് സമീപത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ പ്രായത്തിൽ അന്ന് തന്നെ പൊലീസിന് സംശയമുണ്ടായിരുന്നുവെന്ന് എസിപി പറഞ്ഞു. ആന്ധ്രപ്രദേശിൽ നടത്തിയ അന്വേഷണത്തിലും സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിനും ശേഷമാണ് പെൺകുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

കോവളത്തെ സ്പായിൽ പെൺകുട്ടി രണ്ടുമാസത്തോളം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മറ്റൊരു സ്പായിലും നാലുദിവസം താമസിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ചെന്നൈയിലെ സ്പായിൽവെച്ചും ചൂഷണത്തിന് ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്ന് കെ. പ്രദീപ് പറഞ്ഞു.

പെൺകുട്ടിയുടെ വളർത്തമ്മയും അവരുടെ പങ്കാളിയുമാണ് കുട്ടിയെ നാട്ടിലെത്തിച്ചതെന്നും പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam