“ഉമ്മൻചാണ്ടിക്ക് നീതി നടപ്പാക്കേണ്ടത് മറ്റൊരാളെ വേട്ടയാടിയല്ല”; ചാണ്ടി ഉമ്മൻ

OCTOBER 19, 2026, 3:10 AM

കോട്ടയം: ഉമ്മൻചാണ്ടിക്ക് നീതി ലഭ്യമാക്കുന്നതിന്റെ പേരിൽ മറ്റൊരാളെ അന്യായമായി വേട്ടയാടേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. സർക്കാർ കാര്യങ്ങൾ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കാൻ സമയമെടുക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ നീതി നടപ്പാക്കാതെ പോകരുതെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണമെന്ന വികാരമാണ് പലർക്കുമുള്ളതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ അന്യായമായി വേട്ടയാടിയെന്നത് ശരിയാണ്. എന്നാൽ അതിന് മറുപടിയായി സർക്കാർ മറ്റൊരാളെ അന്യായമായി വേട്ടയാടേണ്ടതില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാത്തതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇതിനിടെയാണ് കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

vachakam
vachakam
vachakam

“നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല”, “ഒന്നും മറന്നിട്ടില്ല വിജയാ” തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസപ്പടി കേസിലെ രാഷ്ട്രീയ തർക്കങ്ങൾക്കിടെ പ്രത്യക്ഷപ്പെട്ട ഫ്ലക്സുകൾ ശ്രദ്ധ നേടുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam