നെന്മാറ ഇരട്ടക്കൊലയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അഖിലയ്ക്ക് ജോലി നൽകും; ഉറപ്പുനൽകി രമേശ് ചെന്നിത്തല

OCTOBER 19, 2026, 3:01 AM

പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരൻ–സജിത ദമ്പതികളുടെ മൂത്തമകൾ അഖിലയ്ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടിലെത്തിയാണ് ചെന്നിത്തല ദമ്പതികളുടെ മക്കളായ അഖിലയെയും അതുല്യയെയും സന്ദർശിച്ചത്. സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെന്താമര ജയിലിലാണ്.

സംഭവത്തിനുശേഷം കുട്ടികളെ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെന്ന് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഖിലയ്ക്ക് ജോലി നൽകണമെന്ന കാര്യം കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ടെന്നും ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് ജോലി ലഭ്യമാക്കുന്നതിനായി എല്ലാ ശ്രമങ്ങളും തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എത്രയും വേഗം ജോലി ലഭിച്ചാൽ ആശ്വാസമാകുമെന്ന് അഖില പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam