ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തത്.ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർ വൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.
കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്.പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് വയസുകാരന്‍ രാഹുല്‍ കിടക്കയില്‍ മരിച്ച് കിടക്കുകയായിരുന്നെന്നാണ് അച്ഛന്‍ പൊലീസിനോട് പറഞ്ഞത്.ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ രണ്ട് വയസുകാരന്‍ രാഹുലിന്‍റെ മരണം സംഭവിച്ചത്.
എന്നാല്‍, രാജേഷിന്‍റെയും ഭാര്യ താരയുടെയും ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതില്‍ ഇരുവരും വരുത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പോഷകാഹാര കുറവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന കണ്ടെത്തല്‍.കുട്ടിക്ക് വിളര്‍ച്ചയും രക്തക്കുറവും ഉണ്ടായിരുന്നു.12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് കുഞ്ഞിന് 7 കിലോ മാത്രമായിരുന്നു ഭാരമെന്നും കണ്ടെത്തി.
അതേസമയം, രണ്ട് വയസുകാരന്‍റെ മരണത്തിന് പിന്നാലെ മറ്റ് നാല് കുഞ്ഞുങ്ങളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
