ട്രാഫിക് പിഴയിൽ 2.96 ലക്ഷം രൂപയുടെ തിരിമറി; മുൻ എസ്‌ഐക്കെതിരെ വിജിലൻസ് കേസ്

OCTOBER 19, 2026, 5:27 AM

കാസർകോട്: ട്രാഫിക് പിഴയായി പിരിച്ചെടുത്ത 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ മുൻ എസ്‌ഐ അരുൺ മോഹനെതിരെ വിജിലൻസ് കേസെടുത്തു. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി.

പിഴ അടച്ചിട്ടും ഇ-ചെല്ലാൻ രേഖകളിൽ കുടിശ്ശിക നിലനിൽക്കുന്നതായി കണ്ടെത്തിയതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. പിഴയിനത്തിൽ പിരിച്ചെടുത്ത തുകയിൽ തിരിമറി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam