മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയെറിഞ്ഞ സംഭവം; പ്രതി പിടിയിൽ

OCTOBER 19, 2026, 4:16 AM

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരി എറിഞ്ഞ സംഭവത്തിൽ പ്രതി പൂനെയിൽ പിടിയിൽ.നോർത്ത് പറവൂർ സ്വദേശി വിഷ്ണു മോഹൻ ആണ് പിടിയിലായത്.പൂനെയിൽ സുഹൃത്തിന്‍റെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് ഇയാൾ പറവൂരിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയത്.സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പ്രതി വിഷ്ണു മോഹനാണെന്ന് പൊലീസ് ഉറപ്പിച്ചത്. 

സംഭവത്തിന് ശേഷം വിഷ്ണു പൂനെയിലേക്ക് കടക്കുകയായിരുന്നു.മദ്യലഹരിയിലാണ് ഇയാൾ ഫ്യൂസ് ഊരിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

രാഷ്ട്രീയമായി എന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന് നിലവിൽ വ്യക്തമല്ല.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യംചെയ്യും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam