തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് കേസെടുത്തത്.
ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അതേസമയം കോവളത്ത് 16 കാരിയെ ബന്ധു സ്പായിൽ വിറ്റ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും വിൽക്കാൻ ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. സ്പാ ജീവനക്കാരനാണ് പെൺകുട്ടിയെ രക്ഷിച്ചത്.
കാണാതായതോടെ പ്രതികൾ പൊലീസ് സഹായം തേടുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വിൽക്കാനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്. പെൺകുട്ടി രക്ഷപ്പെട്ടാൽ വരുമാനം നിലക്കുമെന്നായിരുന്നു പ്രതികൾക്ക് ഭയം. പൊലീസ് അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
