യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു

OCTOBER 19, 2026, 2:20 AM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും.  

 എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പ്രധാന മാറ്റങ്ങളിൽ എന്ത് വേണമെന്ന തീര്‍പ്പ് യുഡിഎഫ് ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാകും. ബാറുകളുടെ സമയം കുറയ്ക്കൽ, ഹോര്‍ട്ടി വൈൻ, ഹോര്‍ട്ടി ലിക്കര്‍, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപനാ അനുമതി എന്നിവ മുന്നണി തീരുമാനിക്കും.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിൽ യുഡിഎഫ് ഉപസമിതിയ വക്കാൻ മുന്നണി യോഗത്തിൽ ധാരണ ആയെങ്കിലും അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

vachakam
vachakam
vachakam

സര്‍ക്കാരിന്‍റെ മദ്യനയം മനസ്സിലാക്കാതെ ഫയൽ നീക്കിയെന്ന വിമര്‍ശനമാണ് ബേക്കറിക്ക് ലൈസന്‍സ് അനുവദിച്ചതിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്നാണ് വിമര്‍ശനം. അതിനാൽ അബ്കാരി വിഭാഗത്തിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ പകരം പദവി നൽകാതെയാണ് സര്‍ക്കാര്‍ ഇന്നലെ മാറ്റിയത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam