ഹോർട്ടി വൈന് ലൈസൻസ്  : തന്നെ തെറ്റിദ്ധരിപ്പിച്ചതെന്ന് എക്സൈസ് കമ്മീഷണർ

OCTOBER 19, 2026, 12:04 AM

തിരുവനന്തപുരം: ഹോർട്ടി വൈന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് വിശദീകരണം നൽകി.  തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഡെപ്യൂട്ടി കമ്മീഷണർ തീരുമാനം നടപ്പിലാക്കിയത് എന്നും സാംബശിവ റാവുവിൻ്റെ വിശദീകരണം. വിശദീകരണം തൃപ്തികരമായതിനാലാണ് വിഷയത്തിൽ എക്സൈസ് കമ്മീഷണർക്കെതിരെ നടപടി എടുക്കാതിരുന്നത്.

 തന്റെ ഭാഗത്തുനിന്ന് ചട്ടപരമായി ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് കമ്മീഷണർ എക്സൈസ് മന്ത്രി എം ലിജുവിനെ അറിയിച്ചു. സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിൻ്റ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി.

എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ് രണ്ടാമത്തെ ദിവസമാണ് ഫയലുമായി ഡെപ്യൂട്ടി കമ്മീഷണർ സമീപിക്കുന്നതെന്നും സാംബശിവ രാവു വിശദീകരിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തീരുമാനം എടുത്തിട്ടുള്ളത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും എക്സൈസ് കമ്മീഷണർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓഗസ്റ്റിലാണ് കമ്മീഷണറേറ്റിന് സർക്കാർ നിർദ്ദേശം ലഭിക്കുന്നത്. അതിനുശേഷം സർക്കാർ നയത്തിന് അനുസൃതമായിട്ടാണ് എല്ലാ നടപടികളും കൈക്കൊണ്ടത്. വൈനുമായി ബന്ധപ്പെട്ട തീരുമാനം ജൂൺ മാസം ആണ് എടുത്തത്. ഇത് വിവാദങ്ങൾക്കും മദ്യനയ ചർച്ചകൾക്കും മുൻപേ ഉള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ്. നിയമപരമായി മാത്രമേ താൻ നടപടികൾ സ്വീകരിച്ചിട്ടുള്ളൂ എന്നും എക്സൈസ് കമ്മീഷണർ സാംബശിവ റാവു എക്സൈസ് മന്ത്രിക്ക് വിശദീകരണം നൽകി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam