ദില്ലി: ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം.
അതിക്രമിച്ചുകടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ബോണ്ട് ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തെ, അഭിജീത് ദീപ്കെക്കൊപ്പം വിമാനത്തില്‍ വെച്ച് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.
സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ക്ക് ആറ് ദിവസത്തെ കസ്റ്റഡിക്കൊടുവിലാണ് ജാമ്യം ലഭിച്ചത്. സ്പെഷല്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 13നാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെ സിജെപി നടത്തിയ മിന്നല്‍ സമരത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്.
വന്‍ തടസ്സങ്ങള്‍ തീര്‍ത്ത് കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
