വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത് 

OCTOBER 19, 2026, 2:04 AM

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം. 

 വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിൻ്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. നെഞ്ചിലും തോളിലും ഡ്രസിങ്, വലതുകൈയിൽ ബാൻഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെടിവെപ്പിനിടെ കാറിൻ്റെ ചില്ല് തറച്ചുകയറി ടൈഗറിന് പരിക്കേറ്റിരുന്നു.

ഇതിനിടെ അക്രമികൾ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ലോറൻസ് ബിഷ്ണോയ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.   ബോളിവുഡ് സൂപ്പർ താരം ജുഹുവിലെ പുഷ്പ പാർക്കിന് സമീപം ഫുട്ബോൾ കളിക്കാൻ പോയി തിരികെ വരുമ്പോഴാണ് സംഭവം നടന്നത്. പൊലീസിൻ്റെ പ്രാഥമിക വിവരമനുസരിച്ച്, രവി ബിഷ്ണോയി ഗ്യാങ്ങിലെ മൂന്ന് പേർ ടൈഗർ ഷ്രോഫിൻ്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. നടൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള ഒരാൾ ടൈഗർ ഷ്രോഫ് തങ്ങളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നും അയാൾ ഞങ്ങളുടെ നിർദേശങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും സൽമാൻ ഖാനുമായി പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിക്കുന്ന ഒരു വീഡിയോ സംഭവത്തിന് പിന്നാലെ പുറത്തുവിട്ടിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ അനുയായിയായ അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്. ഗുജറാത്തിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി നേരത്തെ സൽമാൻ ഖാനെ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുള്ള ആളാണ്.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam