ചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്രൂരില്‍ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.കര്‍മ്ജീത് കൗര്‍, നിക്കി, സര്‍ബ്ജീത് കൗര്‍, രഞ്ജീത് കൗര്‍, കര്‍മ്ജീത്, റാണി കൗര്‍, ജിവന്‍ സിങ്, ദേസ് രാജ് എന്നിവരാണ് മരിച്ചത്.മരിച്ചതില്‍ ആറ് പേര്‍ സ്ത്രീകളാണ്. 13 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
വൈകുന്നേരം 5.30-ഓടെ അലിഷര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് ജോലിയുടെ ഇടവേളയില്‍ റോഡരികില്‍ ഇരുന്ന് വെള്ളം കുടിക്കുന്നതിനിടെ ജാഖല്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ തൊഴിലാളികളുടെ ദേഹത്ത് ഇടിച്ചുകയറുകയായിരുന്നു.അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവശേഷം വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
