കുട്ടികൾക്ക് ഇന്റർനെറ്റ് വിലക്കാനാവില്ല; നിയന്ത്രിക്കേണ്ടത് ദോഷകരമായ ഉള്ളടക്കമെന്ന് സുപ്രീംകോടതി

OCTOBER 17, 2026, 5:34 AM

ഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം പൂർണമായി തടയുന്നതിനുപകരം ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി. കുട്ടികളുൾപ്പെടെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കണമെന്നും പ്രായത്തിന്റെ പേരിൽ മാത്രം പ്രവേശനം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപരിശോധനയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനത്തിന് ഇടയാക്കുമെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

2024ലെ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങളെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.

നിയമം വഴി ഇന്റർനെറ്റ് ഉപയോഗം നിരോധിച്ചാലും കുട്ടികൾ സുരക്ഷാ സംവിധാനങ്ങൾ കുറവുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കൂടുതൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കാം. ഇന്റർനെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയം കാരണം ഓൺലൈൻ ചൂഷണങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ സംഭവങ്ങൾ പുറത്തുപറയാതിരിക്കാനും സാധ്യതയുണ്ട്. ഇത് പോക്സോ നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

vachakam
vachakam
vachakam

പൂർണമായ നിരോധനത്തിനു പകരം മാതാപിതാക്കളുടെ മേൽനോട്ടവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളുമാണ് വേണ്ടതെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്കായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ ചൈൽഡ് മോഡ് ഏർപ്പെടുത്തുന്നതും പരിഗണിക്കാം. അക്കൗണ്ടുകൾ സ്വകാര്യമായി നിലനിർത്തുക, മുതിർന്നവരിൽനിന്നുള്ള സന്ദേശങ്ങൾ നിയന്ത്രിക്കുക, പരസ്യങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ ഇതിന്റെ ഭാഗമാകാം.

കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഇന്റർനെറ്റ് ലഭ്യത തടയുന്നതിനു പകരം കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നതാണ് കോടതിയുടെ നിരീക്ഷണത്തിന്റെ കാതൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam