ദില്ലി: ദുർഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊൽക്കത്ത ചോർബഗാൻ ഏരിയയിൽ 19 പേരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 7.40 ഓടെ ഗിരീഷ് പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. പന്തലിലേക്കെത്തിയ വൻ ജനക്കൂട്ടവും പെട്ടെന്ന് പെയ്ത ശക്തമായ മഴയുമാണ് അപകടത്തിന് കാരണമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി . അപകടത്തിൽപെട്ട കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. പരിക്കേറ്റ എല്ലാവർക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അമിത്ഷാ വിശദമാക്കി.
അതേസമയം പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെത്തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 18003455678 എന്ന നമ്പറിൽ വിളിക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അപകടം ഞെട്ടലുണ്ടാക്കിയെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
