തൃശൂർ: നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്പാകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം നടത്തുന്നതും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതമായി സ്പാകൾ നടത്തി ലൈംഗിക ചൂഷണം വ്യാപകമാകുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി പൊലീസ് പരിശോധനകൾ തുടരുകയാണ്. നിലവിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.
ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. എല്ലാ മേഖലകളിലും പരിശോധനയും നടപടികളും ശക്തമാക്കുമെന്നും എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സഹകരണത്തോടെ മയക്കുമരുന്ന് ഉപയോഗത്തിൽ 30 ശതമാനത്തിലധികം കുറവുണ്ടായതായും അക്രമസംഭവങ്ങൾ, കൊലപാതകങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ കുറഞ്ഞുവരുന്നതായും ചെന്നിത്തല അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
