കൊൽക്കത്ത ദുർഗ്ഗാ പൂജ പന്തൽ ദുരന്തം; പരിപാടിയുടെ സംഘാടകരടക്കം ഏഴുപേർ അറസ്റ്റിൽ

OCTOBER 18, 2026, 2:02 AM

കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരണപ്പെട്ട സംഭവത്തിൽ പരിപാടിയുടെ സംഘാടകരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ദുരന്തത്തിൽ കൊൽക്കത്ത പൊലീസ് കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു.അപകടത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പാക്കാനായി കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഒക്ടോബർ 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ദുർഗാപൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സേവ്ദ, വൈസ് പ്രസിഡൻ്റ് ശാന്തനു ദുബെ, പന്തൻ നിർമ്മിച്ച ബിപ്ലബ് മുഖർജി, തിരക്ക് നിയന്ത്രിക്കാനുള്ള ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, പ്രൈവറ്റ് സെക്യൂരിറ്റി ഇൻചാ‍‍‍ർജുമാരായ സുമം ചക്രബർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്.

നോ‍ർത്ത് കൊൽക്കത്തയിലെ ചോർബാഗനിൽ ശനിയാഴ്ച വൈരുന്നേരം 7:40 ഓടെ ആയിരുന്നു അപകടം നടന്നത്.ചോർബാഗനിലെ സ‍ർബോജനനിൻ ദുർഗാപൂജ പന്തലിൽ നടന്ന ആഘോഷ പരിപാടിക്കിടെ കനത്ത മഴ പെയ്തതോടെ ആണ് തിക്കും തിരക്കും ഉണ്ടായത്.സംഭവത്തിൽ മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പൊലീസിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

അതേസമയം, അപകടത്തിൽപെട്ട കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. പരിക്കേറ്റ എല്ലാവർക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അമിത്ഷാ വിശദമാക്കി.



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam