പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന 

OCTOBER 18, 2026, 11:15 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സ്പാ, ഹെൽത്ത് ഇൻസ്‌പെക്ടറുടേതെന്ന് വിവരം. 

ആന്ധ്രാ സ്വദേശിയായ പതിനാറ് വയസുകാരിക്ക് നേരെയാണ് സ്പായിൽവെച്ച് ലൈംഗികാതിക്രമം നടന്നത്.  കേസിൽ സജിത്ത്, നിശാന്ത് എന്നീ രണ്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.  അറസ്റ്റിലായത് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ബിനാമിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ അന്വേഷണം വ്യാപിപ്പിച്ചു. 

ഇതിൽ നിശാന്ത് നടത്തിയിരുന്ന സ്പാ യഥാർഥത്തിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ ഉടമസ്ഥതയിലുള്ളതാണെന്നും നിശാന്ത് അതിൽ ബിനാമിയായി പ്രവർത്തിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.  

vachakam
vachakam
vachakam

കുറച്ചുമാസങ്ങൾക്ക് മുമ്പ് ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ അച്ഛന്റെ ബന്ധുവായ സ്ത്രീയും ഭർത്താവും ചേർന്നാണ് ഇവിടെ എത്തിച്ചത്. തുടർന്ന് മൂന്ന് സ്പാകളിലായി പതിനാറുകാരിയെ ജോലിക്ക് നിർത്തി. വിഴിഞ്ഞം ചപ്പാത്തുള്ള 'കേരള ആയുർവേദ സ്പാ', കോവളത്തുള്ള 'ആയുർ കേരള', 'ഡ്രീം സ്പാ' എന്നിവിടങ്ങളിലാണ് കുട്ടിയെ ജോലിക്ക് നിർത്തിയത്. ഈ മൂന്ന് സ്പാകളിൽവെച്ചും പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി. സ്പാ നടത്തിപ്പുകാരും അവിടെയെത്തിയ മറ്റ് ആളുകളും കുട്ടിയെ ഉപദ്രവിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ പേരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ,

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam