തിരുവനന്തപുരം: 16 കാരിയെ ബന്ധു സ്പായിൽ വിറ്റ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്.
കോവളത്ത് നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും വിൽക്കാൻ ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. സ്പാ ജീവനക്കാരനാണ് പെൺകുട്ടിയെ രക്ഷിച്ചത്.
പെൺകുട്ടിയുടേതെന്ന പറഞ്ഞ് ഇവർ ഹാജരാക്കിയ ആധാറിൽ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലീസിന് ഇതിൽ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്. ആന്ധ്രയിൽ നിന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിൽ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.
പെൺകുട്ടിയെ കാണാതായതോടെ പ്രതികൾ പൊലീസ് സഹായം തേടുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വിൽക്കാനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്. പെൺകുട്ടി രക്ഷപ്പെട്ടാൽ വരുമാനം നിലക്കുമെന്നായിരുന്നു പ്രതികൾക്ക് ഭയം. പൊലീസ് അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചിരുന്നു. അമ്മയുടെ സഹോദരിയാണ് കുട്ടിയെ വളർത്തിയിരുന്നത്. ഈ പെൺകുട്ടിയെ വിൽപ്പന നടത്തുന്നത് മാത്രമായിരുന്ന ഇവരുടെ വരുമാനം എന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
