ഗ്വാളിയാർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഷീറ്റ്ല മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് നെല്ല് കയറ്റിയ ട്രക്ക് ഇടിച്ചുകയറി 12 പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആറുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഗ്വാളിയോർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ധരംവീർ സിംഗ് നൽകിയ വിവരമനുസരിച്ച്, പുലർച്ചെ 1:30 ഓടെയാണ് സംഭവം നടന്നത്. ചിന്നോർ ഭാഗത്തുനിന്നുള്ള റോഡിൽ കുത്തനെയുള്ള ഒരു ഇറക്കമുണ്ട്, ഇവിടെ വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്കുണ്ട്.
നെല്ല് കയറ്റിയ ഒരു ട്രക്ക് ഇവിടെയെത്തി നിർത്തി. എന്നാൽ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് കുതിച്ച വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും, ക്ഷേത്രത്തിന്റെ പുറംമതിലിലും ഗേറ്റിലും ഇടിക്കുകയുമായിരുന്നു. റോഡിലുണ്ടായിരുന്ന ഭക്തർ വാഹനത്തിനടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാണ് ഈ അപകടത്തിന് കാരണമായതെന്ന് സിംഗ് വ്യക്തമാക്കി.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഗ്വാളിയാർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
