കൊല്ക്കത്ത: ദുര്ഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊല്ക്കത്ത ചോര്ബഗാന് ഏരിയയില് 19 പേര് മരിക്കുകയും 15 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം 7.40 ഓടെ ഗിരീഷ് പാര്ക്ക് പോലീസ് സ്റ്റേഷന് പരിധിയിലാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. പന്തല് സന്ദര്ശിക്കാനെത്തിയ വന് ജനക്കൂട്ടവും പെട്ടെന്ന് പെയ്ത ശക്തമായ മഴയുമാണ് അപകടത്തിന് കാരണമായത്. മഴ പെയ്തുതുടങ്ങിയതോടെ പന്തലിന് പുറത്ത് കാത്തുനിന്നവര് ഒറ്റയടിക്ക് മുന്നിലേക്ക് തള്ളിക്കയറുകയും, ചിലര് റോഡില് വീഴുകയും ചെയ്തത് വന് തിക്കിലും തിരക്കിനും ഇടയാക്കുകയായിരുന്നുവെന്ന് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ചില പൂജ സംഘാടകര് ഉള്പ്പെടെ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അപകട വിവരം അറിഞ്ഞ ഉടന് തന്നെ പോലീസും ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും ആംബുലന്സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടന് തന്നെ കൊല്ക്കട്ട മെഡിക്കല് കോളജില് എത്തിച്ച് ചികിത്സ നല്കി. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി പന്തല് സന്ദര്ശകര്ക്കായി പൂര്ണ്ണമായും അടച്ചുപൂട്ടുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ ആധിക്യവും ആളുകള് ബോധരഹിതരായി വീണതും രക്ഷാപ്രവര്ത്തനം കൂടുതല് ദുഷ്കരമാക്കിയതായി ദൃക്സാക്ഷികള് വ്യക്തമാക്കി.
ദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്ക്ക് പശ്ചിമ ബംഗാള് ഗവര്ണര് ആര്.എന് രവി തന്റെ ഔദ്യോഗിക എക്സ് പേജിലൂടെ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്ത്ഥിക്കുകയും ചെയ്തു.
ജനങ്ങള്ക്ക് ആവശ്യമായ സഹായങ്ങള് ലഭ്യമാക്കുന്നതിനായി ലാല്ബഗാര് കണ്ട്രോള് റൂമില് പ്രത്യേക ഹെല്പ്ലൈന് നമ്പറുകള് സജ്ജീകരിച്ചിട്ടുണ്ട്. 18003455678, 03322141310 എന്നീ നമ്പറുകളില് ബന്ധപ്പെട്ടാല് വിവരങ്ങള് അറിയാന് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
