ദില്ലി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'തിരംഗ യാത്ര'യിൽ പങ്കെടുക്കാനിറങ്ങവെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.മന്ദിർ മാർഗ് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് ദീപ്കെക്ക് ജാമ്യം അനുവദിച്ചത്.
ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്.
കൊണാട്ട് പ്ലേസില് ഇന്നലെ നടന്ന തിരംഗ മാര്ച്ചിന് മുന്നോടിയായാണ് ദീപ്കെയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നീട് കരുതല് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരംഗ മാര്ച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹി പൊലീസ് അഭിജീത്തിന് ഇന്നലെ ഉച്ചയോടെ നോട്ടീസ് നല്കിയിരുന്നു. എന്നാല് ഇത് വകവെക്കാതെ പ്രതിഷേധവുമായി മുന്നോട്ട് പോകാന് ശ്രമിച്ചതിനെ തുടര്ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, അഭിജീത് ദീപ്കെക്കൊപ്പം ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.പിന്നാലെ ഇന്ന് രാവിലെയോടെ ബോറയെ വിട്ടയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
