തിരുവനന്തപുരം: കരമന കൂടത്തില് കൊലപാതക പരമ്പരയില് കേസന്വേഷണം അട്ടിമറിക്കാന് ലക്ഷ്യമിട്ട് പ്രതി ഒഴുക്കിയത് കോടികള്. കൊലപാതക രഹസ്യങ്ങള് പുറത്തറിയാതിരിക്കാന് വിവിധ വ്യക്തികള്ക്കും ഉദ്യോഗസ്ഥര്ക്കും പ്രതികള് വന്തോതില് പണം നല്കിയെന്നാണ് പ്രസന്നകുമാരിയുടെ പരാതിയില് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള് അറിയാമായിരുന്ന ഒരു സ്ത്രീക്ക് വായതുറക്കാതിരിക്കാനായി ഇരുപത്തഞ്ച് ലക്ഷം രൂപയാണ് രവീന്ദ്രന് നായര് കൈമാറിയത്. ഈ തുക ഉപയോഗിച്ച് അവര് പിന്നീട് പുതിയ വീടും വസ്തുവും സ്വന്തമാക്കിയതായും പരാതിയിലുണ്ട്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനും കള്ളമൊഴികള് നിര്മ്മിക്കാനും സമാനമായ രീതിയില് വലിയ സാമ്പത്തിക ഇടപാടുകള് നടന്നിട്ടുണ്ട്. ജയമാധവന് നായരെ ആശുപത്രിയിലെത്തിച്ചത് തന്റെ ഓട്ടോറിക്ഷയിലാണെന്ന് വരുത്തിത്തീര്ക്കാന് ഓട്ടോ ഡ്രൈവറായ സുമേഷിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം നല്കിയെങ്കിലും പിന്നീട് സാക്ഷി മൊഴി മാറിയതോടെ ഈ പണം നല്കിയില്ല. എന്നാല് പ്രതികളുടെ കാറിലാണ് യഥാര്ത്ഥത്തില് ഇയാളെ ആശുപത്രിയില് എത്തിച്ചതെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
