സമാധാന ബോണ്ട് നൽകണമെന്നാവശ്യപ്പെട്ട് നേഹ ബോറയ്ക്ക് നോട്ടീസ്; ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ

OCTOBER 19, 2026, 1:52 AM

ദില്ലി: സമാധാന ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഐസ പ്രസിഡൻ്റ് നേഹ ബോറയ്ക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഐസ. നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.പ്രതിഷേധം തടയാൻ പൊലീസ് നിയമനടപടികളെ ദുരുപയോ​ഗം ചെയ്യുകയാണെന്ന് ഐസ ആരോപിക്കുന്നു. നോട്ടീസ് പിൻവലിക്കണമെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഐസ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

ബിഎൻഎസ് 126, 130 വകുപ്പുകൾ പ്രകാരം 10,000 രൂപ വ്യക്തിഗത ബോണ്ടും ആൾജാമ്യവുമാണ് നേഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വ‍ർഷത്തേക്ക് പൊതുക്രമത്തെയോ പൊതു സമാധാനത്തെയോ ബാധിക്കുന്ന തരത്തിലുള്ള യാതൊരു നടപടികളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നാണ് നി‍‍ർദേശം. ഇന്നുതന്നെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാകണമെന്നും നി‍ർദേശമുണ്ട്.

അതേസമയം, സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി നേതാക്കളെ അടക്കം സമാധാന ബോണ്ട് ഒപ്പിടുവിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ദില്ലി പൊലീസ് നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഐസയുടെ നീക്കം.നേരത്തെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കൊണ്ട് പൊലീസ് സമാധാന ബോണ്ടിൽ ഒപ്പുവെച്ചിരുന്നു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കാര്യത്തിലും ദില്ലി പൊലീസ് സമാന നടപടി സ്വീകരിച്ചേക്കും. ഇതിനിടയലാണ് നേഹ ബോറയ്ക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam