ഹൗസ് ബോട്ടിൽനിന്ന് കായലിൽ വീണ് രണ്ടരവയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

SEPTEMBER 29, 2026, 6:33 AM

ആലപ്പുഴ: പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്ന് വീണ് രണ്ടര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽനിന്നെത്തിയ സംഘത്തിലെ സുകൻ എന്ന കുട്ടിയാണ് മരിച്ചത്.

ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാർട്ടിങ് പോയിന്റിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽനിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഇവർ. ബോട്ടിൽനിന്ന് അബദ്ധത്തിൽ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam