ഇന്ത്യയിലെ വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം നിരക്കുകളിൽ ഒക്ടോബർ 1 മുതൽ മെറ്റ മാറ്റങ്ങൾ വരുത്തുന്നു. പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ ഇതുവരെ സൗജന്യമായി അയക്കാമായിരുന്ന ചില ബിസിനസ്സ് സന്ദേശങ്ങൾക്ക് കമ്പനികൾ തുക നൽകേണ്ടി വരും. എന്നാൽ സാധാരണക്കാർ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ആപ്പിനും വാട്സ്ആപ്പ് ബിസിനസ് ആപ്പിനും ഈ നിരക്കുകൾ ബാധകമല്ല. വലിയ വ്യവസായങ്ങളും സംരംഭങ്ങളും ഉപയോഗിക്കുന്ന 'വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്' (API) മാത്രമാണ് ഈ മാറ്റം.
പ്രധാന മാറ്റങ്ങൾ
യൂട്ടിലിറ്റി സന്ദേശങ്ങൾ :ഓർഡർ സ്ഥിരീകരണങ്ങൾ (Order Confirmations), ഡെലിവറി അപ്‌ഡേറ്റുകൾ (Delivery Updates) തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾ ഇനി 24 മണിക്കൂർ സമയം നീളുന്ന വിൻഡോയ്ക്കുള്ളിൽ അയച്ചാലും നിരക്ക് ഈടാക്കും. ഇതിനായി ഒരു മെസ്സേജിന് 0.115 രൂപ (ജി.എസ്.ടി ഒഴികെ) നിരക്ക് നൽകണം. 18% ജി.എസ്.ടി ഉൾപ്പെടെ ഇത് ഏകദേശം 0.136 രൂപയായി മാറും. (ഉദാഹരണത്തിന് 1,000 ഡെലിവറി അപ്‌ഡേറ്റുകൾ അയക്കാൻ കമ്പനികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 135.70 രൂപ ചെലവാകും).
സേവന സന്ദേശങ്ങൾ :ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന 'സേവന സന്ദേശങ്ങൾ' ഒരു ബിസിനസ് ഫോൺ നമ്പറിന് ഒരു മാസത്തിൽ ആദ്യത്തെ 1,000 എണ്ണം സൗജന്യമായി തുടരും. അതിനുശേഷമുള്ള ഓരോ മറുപടിക്കും യൂട്ടിലിറ്റി സന്ദേശങ്ങളുടെ അതേ നിരക്ക് (0.115 രൂപ + ജി.എസ്.ടി) നൽകേണ്ടിവരും.
മറ്റു നിരക്കുകൾ
മാർക്കറ്റിംഗ് സന്ദേശങ്ങൾ ഓഫറുകൾ, പ്രൊമോഷനുകൾ എന്നിവയ്ക്ക് ഒരു സന്ദേശത്തിന് 0.8631 രൂപ (+ 18% GST). ഓതന്റിക്കേഷൻ സന്ദേശങ്ങൾ (Authentication - OTP): ഒ.ടി.പികൾ അയക്കുന്നതിന് 0.115 രൂപ (+ 18% GST). സാധാരണ ഉപഭോക്താക്കൾക്ക് സേവനങ്ങൾക്കും മെസ്സേജുകൾക്കും തുക നൽകേണ്ടി വരില്ലെങ്കിലും, വാട്സ്ആപ്പ് വഴി ഉപഭോക്തൃ സേവനം നൽകുന്ന ഇ-കോമേഴ്‌സ് കമ്പനികൾക്കും ബിസിനസ്സുകൾക്കും ഇനിമുതൽ ചെലവേറും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
