വനിതാ പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ

SEPTEMBER 29, 2026, 10:00 AM

വനിതാ പ്രീമിയർ ലീഗിന്റെ അഞ്ചാം സീസണിന് മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ. ഗ്രേസ് ഹാരിസിനെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും യുവ വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിയെ മുംബൈ ഇന്ത്യൻസും ഒഴിവാക്കിയതാണ് പട്ടികയിലെ പ്രധാന മാറ്റം. ഒക്ടോബർ 28ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വെച്ചാണ് താരലേലം നടക്കുന്നത്. 2027 ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെയാണ് ടൂർണമെന്റ് തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് ഫ്രാഞ്ചൈസികളിലായി ആകെ 63 താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി 13 താരങ്ങളെയും, ഗുജറാത്ത് ജയന്റ്‌സ് 15 താരങ്ങളെയും നിലനിർത്തി. ഗുജറാത്താണ് ഏറ്റവും കൂടുതൽ താരങ്ങളെ നിലനിർത്തിയ ടീം. ഡൽഹി ക്യാപിറ്റൽസ് 13 താരങ്ങളെ കൂടെ നിർത്തിയപ്പോൾ മുംബൈ ഇന്ത്യൻസും യു.പി വാര്യേഴ്‌സും 11 കളിക്കാരെ വീതം ടീമിൽ നിലനിർത്തി.

ആർ.സി.ബിക്കായി എൽസി പെറി തിരിച്ചെത്തുന്നു. ക്യാപ്ടൻ സ്മൃതി മന്ദാന, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ എന്നിവർക്കൊപ്പം വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ സീസൺ നഷ്ടമായ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എൽസി പെറിയെ ആർ.സി.ബി നിലനിർത്തി. എന്നാൽ വെടിക്കെട്ട് താരം ഗ്രേസ് ഹാരിസ്, ഇംഗ്ലണ്ട് സ്പിന്നർ ലിൻസി സ്മിത്ത്, ദയാളൻ ഹേമലത എന്നിവരെ ഒഴിവാക്കി.

vachakam
vachakam
vachakam

മുംബൈ ഇന്ത്യൻസ് നായിക ഹർമൻപ്രീത് കൗർ, നാറ്റ് സിവർ ബ്രണ്ട്, ഹെയ്‌ലി മാത്യൂസ്, മലയാളി താരം സജ്ജന സജീവൻ എന്നിവരെ നിലനിർത്തിയപ്പോൾ മുൻ സീസണിലെ പ്രധാന നിലനിർത്തലായിരുന്ന കമാലിനി, സായ്ക ഇഷാക് എന്നിവരെ ഒഴിവാക്കി.

ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗ്‌സ്, ഷെഫാലി വർമ്മ, മരിസാനെ കാപ്പ് എന്നിവർക്കൊപ്പം മലയാളി ഓൾറൗണ്ടർ മിന്നു മണിയെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. സ്‌നേഹ് റാണ, അലാന കിംഗ്, ലിസെല്ലെ ലീ എന്നിവരെ ഡൽഹി ഒഴിവാക്കി.

യു.പി വാര്യേഴ്‌സ് ക്യാപ്ടൻ മെഗ് ലാന്നിംഗ്, ദീപ്തി ശർമ്മ, സോഫി എക്ലെസ്റ്റോൺ എന്നിവരെ കൂടെനിർത്തിയപ്പോൾ ശ്വേത സെഹ്‌രാവത്, ആശ ശോഭന, ഡീൻഡ്ര ഡോട്ടിൻ എന്നിവരെ ഒഴിവാക്കി. ഏറ്റവും കുറച്ചു മാറ്റങ്ങൾ വരുത്തിയ ഗുജറാത്ത് ജയന്റ്‌സ് ആഷ്‌ലി ഗാർഡ്‌നർ, ബെത്ത് മൂണി, രേണുക സിംഗ് തുടങ്ങിയ 15 പ്രമുഖ താരങ്ങളെയും ടീമിൽ നിലനിർത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam